എസ്ബിടി - എസ്ബിഐ ലയനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

By Asanet NewsFirst Published Jun 13, 2016, 7:45 AM IST
Highlights

കാസര്‍കോഡ്: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ ബൈക്ക്റാലി. കാസര്‍കോഡ്നിന്നു തുടങ്ങിയ റാലി റെവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജീവനക്കാരെ മാത്രമല്ല പൊതുസമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്ന വിഷയമാണിതെന്നു മന്ത്രി പറഞ്ഞു.

നിരവധി സമരങ്ങള്‍ക്കു തുടക്കംകുറിച്ച കാസര്‍കോട്ടെ ഒപ്പുമര ചുവട്ടില്‍നിന്നുതന്നെയാണ് എസ്ബിടി ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ റാലി തുടങ്ങിയത്. ലയനത്തോടെ സംസ്ഥാനത്തിന്റെ ഏക പൊതുമേഖലാ ബാങ്കാണു നഷ്ടമാവുകയെന്ന് എംപ്ലോയീസ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.

എസ്ബിടി-എസ്ബിഐ ലയനം ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമായി കാണാനാവില്ലെന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്ത റവന്യൂമന്ത്രി ഇ. ചന്ദ്രശേഖൻ
പറഞ്ഞു. പൊതുസമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്കുശേഷം  25നു ബൈക്ക് റാലി തിരുവനന്തപുരത്തു സമാപിക്കും.

click me!