മല്യക്കെതിരെ ഇപ്പോള്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Published : Jul 14, 2017, 04:04 PM ISTUpdated : Oct 04, 2018, 07:45 PM IST
മല്യക്കെതിരെ ഇപ്പോള്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Synopsis

വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്ല്യക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വായ്പാ തട്ടിപ്പ് നടത്തിയതിന് വിജയ് മല്ല്യ കുറ്റക്കാരന്‍ തന്നെയാണ്. പക്ഷെ, വിജയ് മല്ല്യയെ ഇന്ത്യയില്‍ എത്തിക്കാതെ എങ്ങനെ ശിക്ഷ നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

വായ്പാ തട്ടിപ്പ് നടത്തിയ വിജയ്മല്ല്യക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഇതിനിടെ വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാല്‍ മുംബായിലെ ആര്‍ദര്‍ റോഡ് ജയിലില്‍ അടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ യു.കെ സര്‍ക്കാരിനെ അറിയിച്ചു. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മല്യയെ ബ്രീട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?