തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരീക്കണമെന്ന് ധനമന്ത്രി. പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ എസി റോഡി നവീകരിക്കാന്‍ പദ്ധതി
തിരുവന്തപുരം: പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റില്‍ വിപുലമായ കുട്ടനാട് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുന്നുവെന്ന് എന്ന് പറഞ്ഞു കൊണ്ടാണ് പദ്ധതി പാക്കേജ് ധനമന്ത്രി വിശദീകരിച്ചത്.
പാക്കേജിന്‍റെ ഭാഗമായി കായലും ജലാശയങ്ങളും ശുചീകരിക്കും
പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യും
എക്കല്‍ അടഞ്ഞ് കായല്‍ തട്ടിന്‍റെ ഉയരം കൂടിയിട്ടുണ്ട്.
കായലിലെ ചളി നീക്കും, പുറം ബണ്ടിന്‍റെ അറ്റകുറ്റപ്പണിക്കായി 47 കോടി