സൂക്ഷിക്കുക...!!! രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ തട്ടിപ്പ് ഭീഷണിയില്‍

Published : Oct 20, 2016, 08:24 AM ISTUpdated : Oct 04, 2018, 04:49 PM IST
സൂക്ഷിക്കുക...!!! രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ തട്ടിപ്പ് ഭീഷണിയില്‍

Synopsis

രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. 32 ലക്ഷം എ.ടി.എം കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പ് ഭീഷണി നേരിടുന്നത്. എസ്.ബി.ഐയ്‌ക്കും അനുബന്ധ ബാങ്കുകള്‍ക്കും പുറമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ്, യെസ് ബാങ്ക് എന്നിവയുടെ എ.ടി.എം കാര്‍ഡുകളാണ് ഭീഷണി നേരിടുന്നത്. എ.ടി.എമ്മുകളില്‍ സ്ഥാപിച്ച് കാര്‍ഡ് വിവരം ചോര്‍ത്തുന്ന സ്കിമ്മേഴ്‌സിന് പുറമേ ബാങ്കിങ് സര്‍‍വീസില്‍ വൈറസ് കടത്തി വിട്ടാണ് തട്ടിപ്പ്. രാജ്യത്ത് എ.ടി.എം സര്‍വീസ് ലഭ്യമാക്കുന്ന ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസില്‍ വൈറസ് കടത്തിവിട്ടാണ് തട്ടിപ്പെന്നാണ് സൂചന. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഹിറ്റാച്ചിയുടെ എ.ടി.എം സര്‍വീസാണ്.

തട്ടിപ്പ് ഭീഷണിയെ തുടര്‍ന്ന് എസ്.ബി.ഐ കഴിഞ്ഞ ദിവസം ആറ് ലക്ഷം എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. സമീപകാലത്ത് തട്ടിപ്പു നടന്ന എ.ടി.എമ്മുകളില്‍ നിന്നു പണം പിന്‍വലിച്ചവരുടെ കാര്‍ഡുകളാണു ബ്ലോക്ക് ചെയ്തത്. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിക്കുന്ന രണ്ട് കൊച്ചി സ്വദേശികള്‍ക്ക് കഴിഞ്ഞ ദിവസം പണം നഷ്‌ടമായിരുന്നു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകള്‍ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടില്ലെങ്കിലും പിന്‍ നമ്പര്‍ മാറ്റണമെന്ന നിര്‍ദ്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. ഉന്നതതല അന്വേഷണവും നടത്തുന്നുണ്ട്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍
സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്കാ‍‌ർ എഐയെ വിശ്വസിക്കുന്നുണ്ടോ? റിപ്പോ‌‍‌ർട്ട് പുറത്തു വിട്ട് എച്ച്എസ്ബിസി