രാജ്യത്തെ നാല്‍പത് കോടി ജനങ്ങളെ നൈപുണ്യശേഷിയുളളവരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

By Web DeskFirst Published May 21, 2018, 12:33 PM IST
Highlights
  • രാജ്യ പുരോഗതിക്കാവശ്യമായ തരത്തില്‍ ജനങ്ങളുടെ നൈപുണ്യ വികസനമാണ് ലക്ഷ്യം

ഭുവനേശ്വര്‍: ദേശീയ നൈപുണ്യ വികസന മിഷനിലൂടെ 2022 ആകുന്നതോടെ 40 കോടി ജനങ്ങളെ നൈപുണ്യ ശേഷിയുളളവരാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര നൈപുണ്യ വികസന-പെട്രോളിയം വകുപ്പ് മന്ത്രിയായ ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. 

2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്ത് പദ്ധതിയിലൂടെ രാജ്യത്തിന്‍റെ പുരോഗതിക്കാവശ്യമായ തരത്തില്‍ ജനങ്ങളുടെ നൈപുണ്യ വികസനമാണ് ലക്ഷ്യം. ഇതിലൂടെ തൊഴിലില്ലായ്മ പൂര്‍ണ്ണമായി ഒഴിവാക്കമെന്നാണ് സര്‍ക്കാരിന്‍റെ നിരീക്ഷണം. 

സര്‍വ്വീസ്, വ്യവസായിക മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ അനവധി കോഴ്‌സുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഭുവനേശ്വറിലെ നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ രണ്ടാം സ്ഥാപക ദിനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.   
 

click me!