
ദില്ലി: ഇന്‍റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ) ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ സോളാര്‍ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കാന്‍ ബൃഹത്ത് പദ്ധതി രൂപീകരിക്കും. ഇന്‍കുബേഷന്‍, സാമ്പത്തിക സഹായം, പങ്കാളിത്തം തുടങ്ങിയ മേഖലകളിലാവും ഐഎസ്എ സഹായം നല്‍കുക.
ഇതേ ഉദ്ദേശ്യത്തോടെ ഐഎസ്എ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സോഫ്റ്റ് ബാങ്ക് ചെയര്‍മാന്‍ ആന്‍ഡ് സിഇഒ മസായോഷി സണിനെ അധ്യക്ഷനാക്കി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഈ ടാസ്ക് ഫോഴ്സില്‍ ഇന്ത്യയില്‍ നിന്നുളള അംഗം എസ്ബിഐയാണ്. ഓരോ രാജ്യത്തിനും സോളാര്‍ പദ്ധതികള്‍ക്കായി പ്രത്യേകം നയപരിപാടികളും സാമ്പത്തിക വിഹിതവിതരണ വ്യവസ്ഥിതിയുമുണ്ടാവും ഇതിനുപരിയായി ആഗോള - പ്രദേശിക തലത്തില്‍ സോളാര്‍ പദ്ധതികളുടെ ശക്തമായ വളര്‍ച്ചയാവും ടാസ്ക് ഫോഴ്സിന്‍റെ ലക്ഷ്യം.
ആഗോളതലത്തില്‍ രൂപീകൃതമായ പദ്ധതി ഇന്ത്യ അടക്കമുളള രാജ്യങ്ങളിലെ സോളാര്‍ മേഖലയിലെ സംരംഭകരാവാന്‍ കൊതിക്കുന്നവര്‍ക്കും നിലവില്‍ സംരംഭങ്ങളുളളവര്‍ക്കും ഏറ്റവും സഹായകരമാവും. ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ സോളാര്‍ പദ്ധതികളിലൂടെ സാധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.