തിരുവനന്തപുരം: തിരദേശ വികസനത്തിനായി ബജറ്റില്‍ രണ്ടായിരം കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഓഖി ചുഴലിക്കാറ്റ് തകര്‍ത്ത തീരദേശ മേഖലയുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുന്ന തരത്തിലാണ് പാക്കേജ്.
പാക്കേജിന്റെ വിശദാശംങ്ങള്‍
ഉള്‍ക്കടലില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ പ്രത്യേക സംവിധാനം.
തീരദേശഗ്രാമങ്ങളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കാന്‍ നൂറ് കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.
തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും.മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും.
മത്സ്യഫെഡിന്റെ കീഴില്‍ മത്സ്യം സൂക്ഷിക്കാന്‍ കൂടുതല്‍ സ്‌റ്റോറുജുകള്‍ സ്ഥാപിക്കും.
തീരദേശ റോഡുകളുടെ വികസനമടക്കം തീരദേശമേഖലയുടെ വികസനത്തിനായി 600 കോടി
നീണ്ടകര 10 വെള്ളയില്‍ 22 മഞ്ചേശ്വരം 30 കാസര്‍ഗോഡ് 59 പരപ്പനങ്ങാടി 139 എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളുടെ വികസനത്തിനായി 539 കോടി വേണം ഇത് വായ്പയായി തരാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ട്.
ചേത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനവും കോഴിക്കോട് ബീച്ച് ആശുപത്രി, ഫറോക്ക്, കരുനാഗപ്പള്ളി, കൊല്ലം,ആലപ്പുഴ.,ചരുവേട്ടി, ചെട്ടിപ്പട്ടി താലൂക്ക് ആശുപത്രികളെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും.
തീരദേശത്ത് 250-ല്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളേയും ഹൈടെക്കാക്കി മാറ്റും. ചെല്ലാനം പൊന്നാന്നി തുടങ്ങിയ മേഖലകളിലെ കടല്‍ക്ഷോഭത്തിനെതിരെ പ്രത്യക പദ്ധതി
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.