Latest Videos

സംസ്ഥാന നികുതി വരുമാന വളര്‍ച്ച 10.02 ശതമാനം

By Web DeskFirst Published Mar 2, 2017, 8:37 PM IST
Highlights

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം 2016 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ നികുതി വരുമാനത്തിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.02 ശതമാനം ആണ്. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 8.98% വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നികുതിയേതര വരുമാനത്തിന് 16.47 ശതമാനം വളര്‍ച്ചയുണ്ടായി. 

ഈ കാലയളവില്‍ സര്‍ക്കാരിന്റെ ആകെ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.32 ശതമാനംആണ് കൂടിയത്. നിയമസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഡിസംബറിലെ റവന്യു കമ്മി 8901 കോടി രൂപയും ധനകമ്മി 13739.72 കോടി രൂപയുമാണ്. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 36,311.05 കോടി രൂപ ചെലവഴിച്ചു.

സംസ്ഥാനത്തിന്റെ തനതു വരുമാനം   30,214.66 കോടിയാണ്. നികുതിയേതര വരുമാനം 5277.54 കോടിയും. കേന്ദ്ര നികുതി വിഹിതം           9567.59 കോടി, കേന്ദ്ര ധനസഹായം 5347.70, ആകെ റവന്യു ചെലവ് 59,308.49 കോടിയുമാണ്. യഥാര്‍ഥ മൂലധന ചെലവ്  4535.63 കോടിയും വായ്പാച്ചെലവ്  303.09 കോടിയുമാണ്.
 

click me!