ഓഹരി വിപണികളില്‍ നേട്ടം; രൂപയുടെ മൂല്യം ഇടിയുന്നു

Published : Jun 13, 2017, 11:58 AM ISTUpdated : Oct 04, 2018, 11:32 PM IST
ഓഹരി വിപണികളില്‍ നേട്ടം; രൂപയുടെ മൂല്യം ഇടിയുന്നു

Synopsis

മുംബൈ: ഓഹരി വിപണികളില്‍ നേട്ടം. സെന്‍സെക്‌സ് നൂറ് പോയന്റോളം ഉയര്‍ന്നു. പണപ്പെരുപ്പം കുറഞ്ഞതും വ്യാവസായിക വള‍ര്‍ച്ചയിലെ ഉണര്‍വ്വും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് വായ്പ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ നേട്ടത്തിന് അടിസ്ഥാനം. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. മൂലധന, റിയാലിറ്റി സെക്ടറാണ് നേട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്. എച്ച്.ഡി.എഫ്.സി, സണ്‍ ഫാര്‍മ, ലൂപ്പിന്‍ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ നഷ്‌ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് ചലനമില്ല. 3 പൈസയുടെ നഷ്‌ടത്തോടെ 64.46 രൂപയിലാണ് വിനിമയം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പഴയത് പോലെയല്ല! പാൻ കാർഡിന് പവർ കൂടി, ഇനി ഈ ഇടപാടുകൾക്ക് പാൻ നിർബന്ധം, നിയമങ്ങൾ കർശനമാക്കി കേന്ദ്രം
മെയ് 15 ന് മുൻപ് ഇരുട്ടടി വന്നേക്കുമെന്ന് റിപ്പോർട്ടുകൾ; പെട്രോളിന് 5 രൂപ വരെ കൂടിയേക്കും, ഗാർഹിക സിലിണ്ടറിന് വർധിക്കുക 50 രൂപ വരെ