ഓഹരി വിപണിയില്‍ നഷ്ടം

By Asianet NewsFirst Published Aug 9, 2016, 5:01 AM IST
Highlights

മുംബൈ: ഓഹരി വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 97 പോയന്റ് നഷ്ടത്തോടെ 28085ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തോടെ 8678ലും വ്യാപാരം അവസാനിപ്പിച്ചു.

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചതാണു വിപണികളെ നഷ്ടത്തിലാക്കിയത്. ലൂപ്പിനാണ് ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സിയും വാഹന ഓഹരികളും നഷ്ടത്തിലാണ്.

കോള്‍ ഇന്ത്യ, ഒഎന്‍ജിസി എന്നീ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 5 പൈസയുടെ നഷ്ടത്തോടെ 66 രൂപ 90 പൈസയിലാണ് രൂപ.

 

 

click me!