വന്‍ വിലക്കിഴിവുമായി സപ്ലൈകോയുടെ ക്രിസ്മസ് വിപണി ഇന്ന് മുതല്‍

Published : Dec 13, 2018, 09:40 AM ISTUpdated : Dec 13, 2018, 09:58 AM IST
വന്‍ വിലക്കിഴിവുമായി സപ്ലൈകോയുടെ ക്രിസ്മസ് വിപണി ഇന്ന് മുതല്‍

Synopsis

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളില്‍ 9.30 മുതല്‍ രാത്രി 7.30 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് മുതല്‍ തുടക്കമാകും. എല്ലാ നിത്യോപയോഗ സാധനങ്ങളും വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24 വരെയാണ് സപ്ലൈകോ  ക്രിസ്മസ് മേള സംഘടിപ്പിക്കുക.

സപ്ലൈകോ  സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളില്‍ 9.30 മുതല്‍ രാത്രി 7.30 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. 

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. 

PREV
click me!

Recommended Stories

സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയിൽ വർധനവ്; ഒരു പവൻ സ്വർണത്തിന് 112200 രൂപയായി
സ്വർണവില വീണ്ടും ഉയർന്നു: ഇന്ന് വിലയിലുണ്ടായ രണ്ടാമത്തെ മാറ്റം; പുതുക്കിയ നിരക്കുകൾ ഇങ്ങനെ