
ദില്ലി: ഉല്‍പ്പന്ന നിര വിപുലീകരിക്കാനും വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമായി ബ്രിട്ടാണിയ രാജ്യത്ത് 500 കോടി രൂപ നിക്ഷേപമിറക്കുന്നു. ബ്രിട്ടാണിയ കമ്പനിയുടെ 99 മത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാന്‍ നുസ്ലി എന്‍ വാഡിയ പ്രഖ്യാപനം നടത്തിയത്.
പുതിയ ഉല്‍പ്പന്ന വികസനം, അടുത്ത വര്‍ഷം നടപ്പാക്കേണ്ട കമ്പനി വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബ്രിട്ടാണിയ നിക്ഷേപമിറക്കുക. നിക്ഷേപ പദ്ധതിയില്‍ 300 കോടി രൂപ ചെലവഴിക്കുക ഡയറി പ്ലാന്‍റ് നിര്‍മ്മിക്കാനാവും. മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കാനിരിക്കുന്ന പ്ലാന്‍റ് ആന്ധ്രയിലേക്ക് മാറ്റുന്ന കാര്യവും സജീവ പരിഗണനയിലാണെന്നാണ് വാഡിയ പ്രതികരിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഡയറി പ്ലാന്‍റ് സ്ഥാപിക്കുന്നതിനോട് അനുകൂല തീരുമാനമെടുക്കാത്തതിനാലാണ് ഇത്തരമൊരു നടപടിയെപ്പറ്റി ആലോചിക്കുന്നതെന്നും വാഡിയ പറഞ്ഞു.