തിരുവനന്തപുരത്തെ വിപണി പിടിക്കാന്‍ സ്വിഗ്ഗി എത്തി

By Web TeamFirst Published Nov 10, 2018, 10:19 PM IST
Highlights

കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം.

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി തിരുവനന്തപുരത്ത് സേവനം സജീവമാക്കി. തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്‍റുകളില്‍ നിന്നുളള ഭക്ഷണം സ്വിഗ്ഗി ഇനി മുതല്‍ ഡെലിവറി ചെയ്യും. 

കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. 

ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നല്‍കുന്നുണ്ട്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, തമ്പാനൂര്‍, കുളത്തൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, നന്ദാവനം, കഴക്കൂട്ടം, ഉള്ളൂര്‍, അമ്പലമുക്ക്, പാളയം, കുമാരപുരം, ശാസ്തമംഗലം, കേശവദാസപുരം, തൈക്കാട് തുടങ്ങിയയിടങ്ങളില്‍ സ്വിഗ്ഗി സേവനം നല്‍കും. 

click me!