എൻ ചന്ദ്രശേഖരന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍

By Web DeskFirst Published Jan 12, 2017, 2:11 PM IST
Highlights

ടാറ്റ കൺസൾട്ടൻസി സർവീസ്(ടിസിഎസ്) മാനേജിംഗ് ഡയറക്ടർ)ചീഫ് എക്സിക്യുട്ടിവ് ഓഫീസർ സ്‌ഥാനത്തുനിന്നാണ് എൻ.ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയർമാനായി നിയമിച്ചിരിക്കുന്നത്. ഒക്ടടോബറിൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് തലപ്പത്തുനിന്ന് പുറത്താക്കിയിരുന്നു. തൊട്ടു പിന്നാലെ രത്തൻ ടാറ്റ താത്കാലിക ചെയർമാൻ സ്‌ഥാനം ഏറ്റെടുത്തിരുന്നു. സൈറസ് മിസ്ത്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ നിയമനം.

ടാറ്റ ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയർമാനാണ് എൻ.ചന്ദ്രശേഖരൻ. 2009ലാണ് എൻ.ചന്ദ്രശേഖരൻ ടിസിഎസ് തലപ്പത്തെത്തുന്നത്.

click me!