ജി.എസ്.ടിയില്‍ തിരിച്ചടി; കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം കുറഞ്ഞു

By Web DeskFirst Published Nov 28, 2017, 10:52 AM IST
Highlights

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജു.എസ്.ടിയില്‍ നിന്നുള്ള വരുമാനം. സെപ്റ്റംബറില്‍ 95,131 കോടി രൂപ വരുമാനം നേടിയ സ്ഥാനത്താണിത്. 12.4 ശതമാനം ഇടിവാണ് ഒക്ടോബറിലെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 

അന്തര്‍ സംസ്ഥാന ചരക്ക് നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ഐജിഎസ്ടി അടയ്‌ക്കുന്നതിനുള്ള ഇളവ് ആദ്യ മൂന്ന് മാസം കൊണ്ട് തീരുന്നതിനാല്‍ വരും മാസങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 95.9 ലക്ഷം നികുതിദായകര്‍ ജി.എസ്.ടി രജിസ്‍ട്രേഷന്‍ എടുത്തെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

click me!