ടെസ്‍ല മുന്നോട്ട് കുതിക്കുന്നു: മോഡല്‍ 3 ചൈനയില്‍ എത്തി

Published : Feb 03, 2019, 05:34 PM IST
ടെസ്‍ല മുന്നോട്ട് കുതിക്കുന്നു: മോഡല്‍ 3 ചൈനയില്‍ എത്തി

Synopsis

ടെസ്‍ലയുടെ മൂന്നാമത്തെ ജിഗാഫാക്ടറിയും ഈ വര്‍ഷം ഷാങ്ഹായില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ബെയ്ജിംഗ്: ടെസ്‍ല മോഡല്‍ 3 ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ മാസമാണ് ചൈനയില്‍ ടെസ്‍ല മോഡല്‍ 3 യുട ബുക്കിങ് ആരംഭിച്ചത്. ടെസ്‍ലയുടെ മൂന്നാമത്തെ ജിഗാഫാക്ടറിയും ഈ വര്‍ഷം ഷാങ്ഹായില്‍ പ്രവര്‍ത്തനം ആരംഭിക്കും. ചൈനീസ് വിപണിയില്‍ അടുത്തകാലത്തായി ടെസ്‍ല വന്‍ നിക്ഷേപമാണ് നടത്തി വരുന്നത്. 

അമേരിക്കയുടെ പുറത്ത് ടെസ്‍ല നിര്‍മിക്കുന്ന ആദ്യ ഫാക്ടറിയാണ് ഷാങ്ഹായിലേത്. യൂറോപ്പില്‍ പുറത്തിറക്കുന്നതിന് മുമ്പ് മോഡല്‍ 3 'ലോംഗ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്' വേര്‍ഷന്‍ ചൈനയില്‍ അവതരിപ്പിക്കാനാണ് ടെസ്‍ല ആലോചിക്കുന്നത്. 

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി