
തിരുവനന്തപുരം: ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമായ ഫോണ്‍ പേയുമായി സഹകരിക്കാന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ സഹകരിക്കും. ഇത് പ്രകാരം ഫോണ്‍പേ ആപ്പ് വഴി ഗുണഭോക്താക്കള്‍ക്ക് 99 രൂപ അടച്ച് രാജ്യത്തെ ഒയോ സംവിധാനത്തിന് കീഴില്‍ വരുന്ന ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്യാം.
99 ന് ശേഷമുളള ബാക്കി മുറിയുടെ വാടക ഹോട്ടലില്‍ നേരിട്ടടയ്ക്കാനുളള സംവിധാനമുണ്ടാകും. ഫോണ്‍ പേയുടെ 100 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ഇതിലൂടെ സേവനമെത്തിക്കാനാണ് ഓയോയുടെ ആലേചന.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന യുണിക്കോണ്‍ കമ്പനിയാണ് ഒയോ. പങ്കാളിത്തത്തിലൂടെ 160 നഗരങ്ങളില്‍ ഒയോയുടെ നിലവാരത്തിലുളള ഹോട്ടല്‍ സേവനം പ്രയോജനപ്പെടുത്താന്‍ ഫോണ്‍പേ ഉപഭോക്താക്കള്‍ക്ക് കഴിയും.