
തിരുവനന്തപുരം: ജന്റർ ബജറ്റ് കൊണ്ടുവന്നിട്ടും സ്ത്രീ പദവിയുടെ കാര്യത്തിൽ കേരളം പിന്നിലാണെന്ന് പറഞ്ഞാണ് വനിതാ വിഹിതവും വനിതാശാക്തീകരണ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചത്. സ്ത്രീ മുന്നേറ്റത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് വരുന്ന സാന്പത്തിക വർഷം 1420കോടി പദ്ധഥി വിഹിതമാണ് ബജറ്റ് വകയിരുത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന് ജനകീയ ഇടപെടൽ നടത്തുന്ന കുടംബശ്രീക്ക് 1000 കോടി രൂപയാണ് വകയിരുത്തിയത്. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനും പ്രത്യേക സംവിധാനമാണ് ബജറ്റ് വാഗ്ദാനം . ബ്രാന്റഡ് ആക്കുന്ന 12 ഉത്പന്നങ്ങൾ ഇവയാണ്
അസംസ്കത വസ്തു ലഭ്യമാക്കലും ഉത്പന്ന ശേഖരണവും വിപണനവുമെല്ലാം ക്ലസ്റ്റർ കേന്ദ്രങ്ങളുടെ ചുമതലയാണ്. സിവിൽ സപ്ലെയ്സ് സൂപ്പർ മാർക്കറ്റുകൾക്ക് പുറമെ 200 പ്രത്യേക വിപണന കേന്ദ്രങ്ങളും ഉണ്ടാകും. സേവന മേഖലയിൽ ആറ് പ്രധാന പദ്ധതികളുണ്ടാകും
2019-ൽ തുടങ്ങുന്ന സാന്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 25000 സ്ത്രീകൾക്ക് 400 മുതൽ 600 രൂപ വരെ പ്രതിദിനം വരുമാനം കിട്ടുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 3500 കോടി വായ്പ ലഭ്യമാക്കാനും നടപടി ഉണ്ടാകും.