ഇനി എടിഎം സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കാം, ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ...

Web Desk |  
Published : May 06, 2018, 03:00 PM ISTUpdated : Jun 08, 2018, 05:44 PM IST
ഇനി എടിഎം സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കാം, ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ...

Synopsis

സര്‍വീസ് ചാര്‍ജുകളെ ബുദ്ധിപൂര്‍വ്വം മറികടക്കാനുളള നാല് മാര്‍ഗ്ഗങ്ങള്‍

എടിഎം ഉപയോഗത്തിനുളള സര്‍വ്വീസ് ചാര്‍ജിനെ പലര്‍ക്കും വരുത്തിവയ്ക്കുന്ന സാമ്പത്തിക മാന്ദ്യം വളരെ വലുതാണ്. ഇത്തരം സര്‍വ്വീസ് ചാര്‍ജുകളെ ബുദ്ധിപൂര്‍വ്വം മറികടക്കാനുളള നാല് മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാം.

1. കാര്‍ഡ് പേമെന്‍റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. കാര്‍ഡ് പേമെന്‍റ് സാധിക്കുന്ന ഇടങ്ങളിലൊക്കെ അത് ചെയ്യുക. ഇത് നിങ്ങളുടെ എടിഎമ്മില്‍ നിന്നുളള പണമെടുപ്പ് കുറയ്ക്കും.

2. ബില്ലുകള്‍ ഓണ്‍ലൈന്‍ അടയ്ക്കുക. നിങ്ങളുടെ മാസവും വാര്‍ഷികമായുമുളള ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അവ അതാത് സമയത്ത് ഈടാക്കാനുളള സംവിധാനം ഏര്‍പ്പെടുത്തുക.

3. ഫ്രീ ട്രാന്‍സാക്ഷന്‍സ് പണം പിന്‍വലിക്കാനായി മാത്രം ഉപയോഗിക്കുക. ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്മെന്‍റ് എന്നീ ഇടപാടുകള്‍ ബാങ്കിന്‍റെ മൊബൈല്‍ ബാങ്ക് വഴി നിര്‍വഹിക്കുക.

4. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സ് ആക്റ്റിവേറ്റാക്കുക. നിങ്ങളുടെ പണമിടപാടുകളുടെ പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായി ഓണ്‍ലൈന്‍ ഇടപാടുകളെ ക്രമീകരിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് എടിഎം സര്‍വ്വീസ് ചാര്‍ജ് എന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയും. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

അമേരിക്കയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടായിട്ടും വില താഴുന്നില്ല, ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില; വില്ലനായി ഹോര്‍മുസ് കടലിടുക്ക്
സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്, ഇന്നത്തെ നിരക്കറിയാം