ആമസോണിനെ തകര്‍ക്കാന്‍ ഫ്ലിപ്കാര്‍ട്ട് ഒരുങ്ങുന്നു

By Web DeskFirst Published Mar 16, 2017, 4:45 AM IST
Highlights

വാഷിങ്ടണ്‍: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ട്, ഇന്ത്യയില്‍ പുതുതായി 150 കോടി ഡോളറിന്റെ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുന്നു. അമേരിക്കന്‍ കമ്പനി ഇബേ, ചൈനീസ് കമ്പനി ടെന്‍സെന്റ് എന്നിവയുമായുള്ള നിക്ഷേപ സമാഹരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇബേ 50 കോടി ഡോളറും ടെന്‍സെന്റ് 150 കോടി ഡോളര്‍ വരെയും നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ കഴിഞ്ഞ വര്‍ഷം 7000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരുന്നു.
ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമന്‍ ചൈനീസ് കമ്പനി ആലിബാബയും ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന വിവരവും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഫ്ലിപ്കാര്‍ട്ടിനെ പ്രേരിപ്പിക്കുന്നതായാണ് സൂചന.

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരം, ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണെന്ന റിപ്പോര്‍ട്ടാണ് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ പ്രേരിപ്പിക്കുന്നത്. പ്രതിവര്‍ഷം 1600 കോടി ഡോളറിന്റെ വരുമാനമാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

click me!