രാജ്യത്ത് യാത്രാവാഹനവില്‍പ്പന വര്‍ദ്ധിച്ചു

Published : Oct 08, 2016, 04:55 PM ISTUpdated : Oct 05, 2018, 01:12 AM IST
രാജ്യത്ത് യാത്രാവാഹനവില്‍പ്പന വര്‍ദ്ധിച്ചു

Synopsis

ന്യൂഡല്‍ഹി: ഇന്ത്യയിലെ യാത്രാ വാഹന വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. 278428 വാഹനങ്ങളാണ് ആകെ വിറ്റഴിഞ്ഞത്. എസ്‌യുവി, എംയുവി തുടങ്ങിയ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 66851 വാഹനങ്ങളാണു കഴിഞ്ഞ മാസം വിറ്റത്. 38% വര്‍ദ്ധനവ്. കാര്‍ വില്‍പനയില്‍ 15.14% വര്‍ദ്ധനയോടെ 495,259 ആയി.

ഇരുചക്ര വാഹന വില്‍പന 21.6% ഉയര്‍ന്നു. ആകെ 18,68,993 ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. ബൈക്ക് വില്‍പന 16.33% വര്‍ധന നേടി. 11,86,770 എണ്ണം വിറ്റു. സ്‌കൂട്ടര്‍ വിപണി 30.6% വളര്‍ച്ച നേടി. 6,03,818 സ്‌കൂട്ടറാണു സെപ്റ്റംബറില്‍ വിറ്റത്.

എന്നാല്‍ വാണിജ്യ വാഹന വില്‍പനയില്‍ ഇടവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 61621 വാണിജ്യ വാഹനങ്ങളാണു കഴിഞ്ഞ മാസം വിറ്റത്.  രണ്ടു ശതമാനം ഇടിവാണുള്ളത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!