ഇന്ത്യയുടെ വളര്‍ച്ച പ്രവചിച്ച് ക്രിസില്‍ റേറ്റിംഗ്

By Web TeamFirst Published Jan 25, 2019, 10:02 AM IST
Highlights

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ക്രിസിലിന്‍റെ നിഗമനം. ഈ വര്‍ഷം ഇന്ത്യയില്‍ സാധാരണയായി മഴ ലഭിക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറയുമെന്നുമാണ് ക്രിസില്‍ പറയുന്നത്.

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്സ്. ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പിലൂടെ സുസ്ഥിരമായ ഫലം ഉണ്ടാകുമെന്നും മഴ നന്നായി ലഭിക്കുമെന്നും ക്രിസില്‍ റേറ്റിംഗ്സ് ചൂണ്ടിക്കാട്ടുന്നു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ക്രിസിലിന്‍റെ നിഗമനം. ഈ വര്‍ഷം ഇന്ത്യയില്‍ സാധാരണയായി മഴ ലഭിക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറയുമെന്നുമാണ് ക്രിസില്‍ പറയുന്നത്. 

സാമ്പത്തിക ഏകീകരണ നടപടികള്‍ സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയായി തുടരുമെന്നും ക്രിസില്‍ വ്യക്തമാക്കുന്നു. 

click me!