ബജറ്റ് അച്ചടിക്കുന്നതിന് മുമ്പ് ധനകാര്യ മന്ത്രി ഹല്‍വ വിളമ്പുന്നതെന്തിന്..?

By Web DeskFirst Published Jan 27, 2017, 9:06 AM IST
Highlights

ബജറ്റിന്റെ അച്ചടി തുടങ്ങുന്നതിന് മുമ്പ് പതിവുള്ള ചടങ്ങാണ് ഹല്‍വയുണ്ടാക്കി വിതരണം ചെയ്യല്‍. ധനകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരെല്ലാം ഇതില്‍ പങ്കെടുക്കും. ഇത്തവണത്തെ ചടങ്ങില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് പുറമെ ധനകാര്യ സെക്രട്ടറി അശോക് ലവാസ, റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ,  സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ്, മുഖ്യ ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ തുടങ്ങിയവരും ബജറ്റുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ട ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു. ബജറ്റ് അച്ചടി തുടങ്ങുന്നത് മുതല്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് പുറത്തുപോകാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്.

ബജറ്റ് രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് ഉദ്ദ്യോഗസ്ഥരെ പുറത്ത് പോകാന്‍ അനുവദിക്കാത്തത്. സ്വന്തം കുടുംബവുമായിപ്പോലും സംസാരിക്കാന്‍ ഇവരെ അനുവദിക്കില്ല. ഫോണും ഇ-മെയിലും അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങളൊന്നും ഉപയോഗിക്കാനും ഇവര്‍ക്ക് അനുമതി ഉണ്ടാവില്ല. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം കഴിയുന്നത് വരെ ഇങ്ങനെ തുടരണം. മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വീട്ടില്‍ പോകാന്‍ അനുവാദമുള്ളത്. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരണമെന്ന പതിവിന് ഇത്തവണ മാറ്റമുണ്ട്. 

click me!