
നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള ആദ്യ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തികമേഖല വലിയ ആകാംക്ഷയിലാണ്. മന്ദഗതിയിലായ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്ന എന്തൊക്കെ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുക എന്നതാണ്? ഏതായാലും ഈ ബജറ്റില്‍ ഇടംനേടുമെന്ന് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന 5 കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, ആദായനികുതി ഇളവ്- ആദായനികുതി പരിധി രണ്ടരലക്ഷത്തില്‍നിന്ന് മൂന്നരയോ നാലോ ആക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത് ഇടത്തരക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയായിരിക്കും. അതുപോലെ തന്നെ ആദായനികുതി സ്ലാബ് പുനഃക്രമീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
2, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം- ഐടിമേഖലയ്‌ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിച്ചേക്കുമെന്നതാണ്.
3, ഡിജിറ്റല്‍ ഇന്ത്യ- നോട്ട് പിന്‍വലിക്കലിന് ശേഷം ക്യാഷ്‌ലെസ് എക്കണോമിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കൂടുതല്‍ നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
4, എല്ലാവര്‍ക്കും വീട്- നഗര-ഗ്രാമപ്രദേശങ്ങളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. ഭവനവായ്‌പ പലിശനിരക്ക് കുറച്ചേക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ നാലു ശതമാനം വരെ ഭവനവായ്‌പാ പലിശ കുറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5, റെയില്‍വേ പ്രതീക്ഷകള്‍- 92 വര്‍ഷത്തെ ചരിത്രത്തിന് അവസാനകുറിച്ചുകൊണ്ട് റെയില്‍വേ ബജറ്റ് പൊതുബജറ്റിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. ഇത്തവണ റെയില്‍വേയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ വകയിരുത്തിയേക്കും. യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ആധുനിക സാങ്കേതികവിദ്യകള്‍ റെയില്‍വേ ആവിഷ്‌ക്കരിച്ചേക്കും. കൂടാതെ മുംബൈ-അഹമ്മാദാബാദ് ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനവും ബജറ്റിലുണ്ടാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.