ആദായ നികതി നല്‍കാന്‍ ബുദ്ധിമുട്ടാണ് എല്ലാര്‍ക്കും; ധനകാര്യ മന്ത്രി പറഞ്ഞ കണക്കുകള്‍ ഇങ്ങനെ

By Web DeskFirst Published Feb 2, 2017, 6:27 AM IST
Highlights

നികുതി കൊടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സമൂഹമെന്നാണ് ഇന്നലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇന്ത്യക്കരെക്കുറിച്ച് പറഞ്ഞത്. വരുമാനം കുറച്ചുകാണിച്ചും മറ്റ് പല വഴികള്‍ സ്വീകരിച്ചും നികുതി വെട്ടിപ്പ് രാജ്യത്ത് നിര്‍ബാധം തുടരുന്നു. ശമ്പളം വാങ്ങുന്നവര്‍ മാത്രമാണ് കൃത്യമായി നികുതി അടയ്ക്കുന്നവരെന്നും വന്‍ ബിസിനസുകാരെല്ലാം നികുതി വലയ്ക്ക് പുറത്താണെന്നു് ജെയ്റ്റ്‍ലി പറഞ്ഞു. ഭൂരിപക്ഷവും നികുതി അടയ്ക്കാതെ രക്ഷപെടുന്നത് ശരിയായി നികുതി അടയ്ക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കും.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ കണക്കും ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച് 2.5 ലക്ഷത്തിന് താഴ വരുമാനം കാണിക്കുന്നവര്‍ 99 ലക്ഷത്തോളം പേരാണ്. ആദായ നികുതി പരിധി എത്താത്തവരാണിവര്‍ 1.95 കോടി ആളുകള്‍ 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയ്ക്ക് വരുമാനം കാണിക്കുന്നവരാണ്. ആദായ നികുതി നല്‍കുന്ന ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെടുന്നതും ഈ വിഭാഗത്തില്‍ പെട്ടവരാണ്. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ കണക്കുകളനുസരിച്ച് 52 ലക്ഷം മാത്രം. 10 ലക്ഷം മുതല്‍ അരക്കോടി വരെ വരുമാനമുള്ളവര്‍ 22.3 ലക്ഷവും 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 1.7 ലക്ഷം മാത്രവും. എന്നാല്‍ ഇതിലും എത്രയോ ഇരട്ടി പേര്‍ രാജ്യത്ത് കാറുകള്‍ വാങ്ങുന്നുവെന്നും വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി വിദേശത്ത് പോകുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

click me!