
ദില്ലി: ആസൂത്രണമില്ലാതെ നടപ്പാക്കുന്ന നഗരവത്കരണവും കുടിയേറ്റവുമാണ് രാജ്യവികസനത്തിന് പ്രധാന തടസ്സങ്ങളെന്ന് യു.എന്നില്‍ ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ 51 മത് ജനസംഖ്യയും വികസനവുമായി ബന്ധപ്പെട്ട കമ്മീഷന്‍റെ സമ്മേളന വേദിയിലായിരുന്നു ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം. ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം സമിതി ഫസ്റ്റ് സെക്രട്ടറി പൗലോമി ത്രിപാഠിയാണ് സമ്മേളനത്തില്‍ ഇന്ത്യയ്ക്കായി സംസാരിച്ചത്.
ഓരോ ദിനം കഴിയുത്തോറും ജനങ്ങളുടെ കുടിയേറ്റം കൂടിവരുകയാണെന്ന് സമ്മേളനത്തില്‍ നിരീക്ഷണമുയര്‍ന്നു. തങ്ങളുടെ ജന്മസ്ഥലത്തിന് പുറത്തേക്ക് ആള്‍ക്കാര്‍ വലിയതേതില്‍ വികേന്ദ്രീകരിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ നഗരങ്ങള്‍ ആസൂത്രിതമല്ലാതെ വളരാനിടയാക്കുന്നു. ഇത്തരത്തില്‍ ഉടലെടുക്കുന്ന വളര്‍ച്ചയാണ് രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നതെന്നാണ് ഇന്ത്യന്‍ നിലപാട്.
ആസൂത്രണമില്ലാതെ നഗരങ്ങള്‍ വളരുമ്പോള്‍ സേവനങ്ങളും ജീവിതസൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ രാജ്യത്തിന് സാധിക്കാതെ പോകുന്നതായി ഇന്ത്യ യു.എന്‍. സമ്മേളനത്തെ അറിയിച്ചു. ഇപ്പോള്‍ ലോകജനസംഖ്യയുടെ പകുതിയോളം നഗരങ്ങളിലാണ് അതിവസിക്കുന്നത്. 2050 ആകുമ്പോഴേക്കും നഗരജനസംഖ്യ മൂന്നില്‍ രണ്ടായി ഉയരും. ഇതായിരിക്കും ലോകം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.