കള്ളപ്പണം കാട്ടിക്കൊടുക്കുന്നവര്‍ക്ക് ഇനി അഞ്ചുകോടി സമ്മാനം

By Web DeskFirst Published Apr 27, 2018, 3:42 PM IST
Highlights
  • കള്ളപ്പണം കാട്ടിക്കൊടുത്താല്‍ ഇനി അഞ്ചുകോടി കിട്ടും
  • ഇന്‍കം ടാക്സ് ഇന്‍ഫോര്‍മെന്‍റ്സ് റിവാര്‍ഡ് സ്കീം 2018 പ്രകാരമാണ് പാരതോഷികം

ദില്ലി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) രഹസ്യവിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷികം പുതുക്കി നിശ്ചയിച്ചു. കള്ളപ്പണം, വിദേശത്തുളളതോ വിദേശത്ത് നിന്ന് കടത്തിയതോ ആയ കണക്കില്‍ പെടാത്ത സ്വത്ത്, ബിനാമി ഇടപാടുകള്‍ തുടങ്ങിയവയെ സംബന്ധിച്ച് ഏത് തരത്തിലുളള വിവരങ്ങളും ഇന്‍കം ടാക്സ് വകുപ്പിന് കൈമാറാം.

ഇന്‍കം ടാക്സ് ഇന്‍ഫോര്‍മെന്‍റ്സ് റിവാര്‍ഡ് സ്കീം 2018 പ്രകാരം വെളിപ്പെടുത്താത്ത സ്വത്തുക്കളെക്കുറിച്ച് വിവരം നല്‍കിയാല്‍ പിടിച്ചെടുക്കുന്നതിന്‍റെ 10 ശതമാനം മൂല്യം വിവരം നല്‍കുന്ന വ്യക്തിക്കോ/ വ്യക്തികള്‍ക്കോ ലഭിക്കും. എന്നാല്‍ ഇതിന്‍റെ പരമാവധി പരിധി അഞ്ച് കോടിയാവും. 

വിദേശത്തുളളതോ, വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വന്നതോ ആയ സ്വത്തുക്കള്‍, ബിനാമി ഇടപാടുകള്‍, ടാക്സ് വെട്ടിച്ച സ്വത്തുക്കള്‍ എന്നിവ കള്ളപ്പണത്തോടൊപ്പമോ അല്ലാതെയോ കാട്ടിക്കൊടുത്താല്‍ ഒരു പക്ഷേ അഞ്ചുകോടിക്ക് മുകളിലേക്ക് വിവരം നല്‍കുന്ന വ്യക്തിക്ക് ലഭിച്ചേക്കാം. കള്ളപ്പണം കണ്ടെത്താന്‍ വര്‍ദ്ധിപ്പിച്ച റിവാര്‍ഡ് തുകയിലൂടെ വേഗം സാധ്യമായേക്കുമെന്നാണ് ഇന്‍കം ടാക്സ് വകുപ്പിന്‍റെ പ്രതീക്ഷ.   

click me!