
വണ്ടിപ്പെരിയാര്‍: തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മുഖം നൽകി ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത്. ഇവിടുത്തെ തൊഴിലുറപ്പുകാർ ചേർന്ന് ഒരു സിമന്റ് കട്ട നിർമ്മാണ യൂണിറ്റ് തുടങ്ങിയിരിക്കുയാണ്.
വണ്ടിപ്പെരിയാർ പഞ്ചായിന്റെ 10 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. നിർമ്മാണ സാമഗ്രികൾ എത്തിക്കുക, സിമന്റ് കട്ടകളുടെ വിപണനം തുടങ്ങിയ ചുമതല കുടുംബശ്രീക്കാണ്.
പദ്ധതി വിജയകരമായാൽ കൂടുതൽ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനാണ് പഞ്ചായത്തിന്റെ തീരുമാനം.