
മുംബൈ: 2017-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള വ്യക്തി എന്ന ബഹുമതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ആഗോള മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഡുഫ് ആന്‍ഡ് ഫെല്‍ഫ്‌സ് ബുധനാഴ്ച്ച പുറത്തു വിട്ട വിപണി മൂല്യമുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാനെ മറികടന്ന് വിരാട് ഒന്നാം സ്ഥാനത്ത് എത്തിയത്.
ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 144 മില്യണ്‍ യുഎസ് ഡോളറാണ് വിരാടിന്റെ വിപണി മൂല്യം. 106 മില്യണ്‍ ഡോളര്‍ മൂല്യമാണ് രണ്ടാം സ്ഥാനത്തുള്ള ഷാറൂഖ് ഖാനുള്ളത്. ഇത്രയും കാലവും ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ഷാറൂഖ് ഖാനായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ വിപണിമൂല്യം 93 മില്യണ്‍ ഡോളര്‍ ആണ്.
ഒരൊറ്റ വര്‍ഷം കൊണ്ട് 56 ശതമാനം വളര്‍ച്ചയാണ് കോലിയുടെ വിപണി മൂല്യത്തിലുണ്ടായതെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പു വര്‍ഷം ഒന്‍പത് ബ്രാന്‍ഡുകളുമായി പരസ്യകരാറിലേര്‍പ്പെട്ട ബോളിവുഡ് താരം അക്ഷയ് കുമാര്‍ 97 ശതമാനം വര്‍ധനയാണ് വിപണി മൂല്യത്തില്‍ ഉണ്ടാക്കിയത്. 47 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ വിപണി മൂല്യം. 42 മില്യണ്‍ ഡോളര്‍ മൂല്യമുള്ള രണ്‍വീര്‍സിംഗ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.
ബാഡ്മിന്റണ്‍ പിവി സിന്ധുവാണ് കായികരംഗത്ത് നിന്നും ആദ്യ പതിനഞ്ചില്‍ ഇടം നേടിയ ഒരേ ഒരു വനിത. മുന്‍ക്യാപ്റ്റന്‍ എംഎസ് ധോണി 21 മില്യണ്‍ ഡോളര്‍ മൂല്യവുമായി പട്ടികയില്‍ 13-ാം സ്ഥാനത്താണ്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വരുണ്‍ ധവാന്‍ തുടങ്ങിയവരും വിപണിമൂല്യമുള്ള 15 ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.