
ചെന്നൈ: നല്ല ആശയങ്ങളുണ്ടായിട്ടും ഇന്ത്യന്‍ സംരംഭകര്‍ക്ക് പലപ്പോഴും തങ്ങളുടെ സംരംഭങ്ങളെ വിജയത്തിലെത്തിക്കാന്‍ കഴിയാറില്ല. എന്നാല്‍ ആ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നതിന്‍റെ സൂചനയാണ് വാള്‍മാര്‍ട്ടിന്‍റെ ഫ്ലിപ്പിനെ ഏറ്റെടുത്ത നടപടി.
ഇത് ഇന്ത്യന്‍ സംരംഭങ്ങളുടെ ആത്മവിശ്വാസം വാനോളമാണുയര്‍ത്തുന്നത്. ഒരു കാലഘട്ടം വരെ ഇന്ത്യന്‍ സംരംഭങ്ങളില്‍ നിക്ഷേപമിറക്കുന്നത് നഷ്ടക്കച്ചവടമാണെന്ന വിലയിരുത്തലായിരുന്നു ലോകത്താകമാനമുണ്ടായിരുന്നത്. വാള്‍മാര്‍ട്ട് ഏറ്റെടുക്കലോടെ ഇന്ത്യന്‍ സംരംഭങ്ങള്‍ ഭാവിയില്‍ ഉന്നത വിജയം നേടിത്തരാന്‍ സാധ്യയുളളതാണെന്ന ചിന്ത ആഗോളതലത്തിലുയരും.
ഫ്ലിപ്പ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്ക് കൂടുതല്‍ ഇനി ശ്രദ്ധതിരിക്കാന്‍ സാധ്യതയുണ്ട്. ഹോം ഗ്രോണ്‍ ബ്രാന്‍ഡുകള്‍, ബിസിനസ്സ് - ടു-ബിസിനസ്സ് (ബി2ബി) സംരംഭകര്‍ക്ക് വലിയ പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നാണ് മാര്‍ക്കറ്റ് നിരീക്ഷകരുടെ പക്ഷം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.