പണിയില്ലെങ്കിലും ഫിൻലൻഡില്‍ സര്‍ക്കാര്‍ തരും പണം

Published : Jan 20, 2017, 08:18 AM ISTUpdated : Oct 05, 2018, 02:48 AM IST
പണിയില്ലെങ്കിലും ഫിൻലൻഡില്‍ സര്‍ക്കാര്‍ തരും പണം

Synopsis

ഹെൽസിങ്കി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാൻ ഫിൻലൻഡ് സർക്കാരിന്റെ പരീക്ഷണപദ്ധതി. പുതുവർഷത്തിൽ തുടക്കമിട്ട പദ്ധതിയിൽ, 560 യൂറോയാണ് (ഏകദേശം 40,000 രൂപ) തൊഴിൽരഹിതനായ ഒരാൾക്കു  വേതനമായി ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട 2000 തൊഴിൽരഹിതർക്കു പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണു സാമ്പത്തികസഹായം നല്‍കുന്നത്.

55 ലക്ഷമാണ് ഫിൻലൻഡിലെ ജനസംഖ്യ. ഇക്കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ചു തൊഴിലില്ലായ്മ നിരക്കാകട്ടെ 8.1 ശതമാനമാണ്. അതായത് തൊഴിലില്ലാത്തവർ വെറും 2,13,000 പേർ. എന്തായാലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഫലമറിഞ്ഞശേഷമായിരിക്കും തുടർനടപടി. തെരഞ്ഞെടുക്കപ്പെട്ട 2000 പേര്‍ക്ക് പരീക്ഷണ കാലയളവില്‍ ജോലി ലഭിച്ചാലും രണ്ടുവര്‍ഷത്തേക്ക് പണം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ട് തൊഴില്‍രഹിതരാവുന്നവരെ സംരക്ഷിക്കാനായാണ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ ഈ പരീക്ഷണ പദ്ധതി നടപ്പാക്കിയത്.

അതേസമയം, ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയ പദ്ധതിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. സജന്യമായി പണം ലഭിച്ചാല്‍ തൊഴിലുള്ളവര്‍പോലും തൊഴില്‍ ഉപേക്ഷിക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ചെലവാക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ത്തുമെന്നും വിമര്‍ശകര്‍ പറയുന്നു. ഇന്ത്യയിലും യൂണിവേഴ്സല്‍ ബേസിക് ഇന്‍കം(യുബിഐ) എന്ന ഈ പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പൊതുബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വെയിലെ ഒരു പ്രധാന വിഷയം യുബിഐ ആയിരിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം