
ദില്ലി: ലോകത്തെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് നഗരങ്ങള്‍. ദില്ലി, ബംഗളൂരു, ചെന്നൈ എന്നിവയാണ് ആ മൂന്ന് നഗരങ്ങള്‍. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് (ഇ.ഐ.യു.) ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
ഇ.ഐ.യു. പഠനങ്ങള്‍ പ്രകാരം ലോകത്തെ ഏറ്റവും ജീവിത ചെലവ് കൂടിയ നഗരം സിങ്കപ്പൂരാണ്. 2017 - 18 ലെ ലോകത്തെ വിവിധയിടങ്ങളിലെ വ്യക്തിജീവതത്തിന്‍റെ ചെലവുകളെക്കുറിച്ച് വിശദമായി പഠിച്ചാണ് ഇ.ഐ.യു. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠന റിപ്പോര്‍ട്ടില്‍ നിന്ന് ഏഷ്യന്‍ നഗരങ്ങളാണ് ഏറ്റവും ജീവിത ചെലവ് കുറഞ്ഞ ഇടങ്ങള്‍.
റിപ്പോര്‍ട്ടില്‍ ബംഗളൂരുവിന് അഞ്ചാം സ്ഥാനവും ചെന്നൈയ്ക്ക് ഏട്ടാം സ്ഥാനവും ദില്ലിയ്ക്ക് 10-ാം സ്ഥാനവും നല്‍കുന്നു. പാകിസ്ഥാന്‍ നഗരമായ കറാച്ചി ആറാം സ്ഥാനം നേടി. വ്യക്തികള്‍ക്ക് ലഭിക്കുന്ന ശമ്പളം, വാസഗൃഹങ്ങള്‍ക്കായി ചെലവാക്കുന്ന പണം, ഭക്ഷണത്തിനായുളള ചെലവുകള്‍, ഗ്രാമങ്ങളുടെ നഗരവുമായുളള ഇഴയടുപ്പം, റീടെയ്ല്‍ സംവിധാനങ്ങളുടെ സാമിപ്യം എന്നിവയാണ് പഠനത്തിനായി തെരഞ്ഞെടുത്ത മാനദണ്ഡങ്ങള്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.