
സ്വയംഭോഗം ഒരു ജോലിയാെണങ്കില്‍ എങ്ങിനെയിരിക്കും. അതും മുഴുവന്‍ സമയ ജോലിയാണെങ്കിലോ...!! അങ്ങനെ ഒരു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുകയാണ് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജോലിക്ക് കമ്പനി ഓഫര്‍ ചെയ്യുന്ന ശമ്പളം 28000 പൗണ്ടാണ്. ഏകദേശം 23.68 ലക്ഷം ഇന്ത്യന്‍ രൂപ. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനയര്‍ക്കോ മറ്റ് ഉയര്‍ന്ന ജോലിക്കാര്‍ക്കോ ലഭിക്കാത്ത ശമ്പളമാണിത്.
ലൈംഗിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനി ഉല്‍പ്പന്നങ്ങള്‍ ടെസ്റ്റ് ചെയ്യാനായാണ് ജോലിക്കാരെ നിയമിക്കുന്നത്. ലൈംഗിക ഉപകരണങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള രാജ്യമാണ് യു.കെ. ഇവിടെ ഓരോ വര്‍ഷവും ഇത്തരം ഉപകരണങ്ങളുടെ 250 മില്ല്യണ്‍ പൗണ്ടിന്റെ വ്യാപരം നടക്കുന്നതായാണ് കണക്ക്. അതായത് 207 കോടി 39 ലക്ഷത്തോളം രൂപ.
ഇക്കാരണത്താല്‍ തന്നെ ഇവിടെ ലൈംഗിക ഉപകരണങ്ങള്‍ ടെസ്റ്റ് ചെയ്യാന്‍ താല്‍പര്യമുള്ള ജോലിക്കാര്‍ക്ക് വന്‍ ഡിമാന്റുണ്ട്. ജോലിക്കാരെ നിര്‍ത്തി ടെസ്റ്റ് ചെയ്യുന്നതിന് പകരം മറ്റ് സാധാരണ ഉല്‍പ്പന്നങ്ങളുടൊപ്പം ഇത്തരം സെക്‌സ് ടോയ്‌സ് സൗജന്യമായി നല്‍കി അതിന്റെ റിവ്യൂ എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്ന രീതിയും ഇവിടെയുണ്ട്.
സ്വയംഭോഗം ഒരു ജോലിയായി തന്നെ ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളാണ് കമ്പനികള്‍ നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിനായി സൗജന്യ ജിം സൗകര്യം, സമ്പൂര്‍ണ ചികിത്സ, ആവശ്യത്തിന്് അവധികള്‍ എന്നിവയ്‌ക്കൊപ്പം വര്‍ഷത്തില്‍ ശമ്പളവര്‍ധനയും കമ്പനി ഉറപ്പു തരുന്നുണ്ട്. മൂന്ന് ദിവസം മാത്രം ഓഫീസില്‍ നിന്ന് ജോലി ചെയ്താല്‍ മതി. ആകെ ആഴ്ചയില്‍ അഞ്ച് ദിവസമുള്ള ജോലിയില്‍ രണ്ട് ദിവസം വീട്ടില്‍ നിന്ന് തന്നെ ചെയ്യാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.