Latest Videos

'കല്ല്യാണം മുടക്കാനുറച്ച് മയക്കുമരുന്ന് സംഘവും സിദ്ധാര്‍ത്ഥും' : കുടുംബവിളക്ക് റിവ്യൂ

By Web TeamFirst Published Jun 22, 2023, 3:25 PM IST
Highlights

പ്രേക്ഷകര്‍ കുറച്ചേറെ നാളുകളായി കാത്തിരുന്ന സച്ചിന്‍- ശീതള്‍ വിവാഹം ഉടനെ ഉണ്ടാകും എന്നാണ് പരമ്പരയുടെ പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയ പരമ്പര കുടുംബവിളക്ക് അതിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രേക്ഷകര്‍ കുറച്ചേറെ നാളുകളായി കാത്തിരുന്ന സച്ചിന്‍- ശീതള്‍ വിവാഹം ഉടനെ ഉണ്ടാകും എന്നാണ് പരമ്പരയുടെ പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ശീതളിന്റെ പെണ്ണുകാണല്‍ വിശേഷങ്ങളും മറ്റുമായി മനോഹരമായ എപ്പിസോഡുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. 

ശീതളിന്റെ പെണ്ണുകാണലിനും മറ്റും ശീതളിന്‍റെ യഥാര്‍ത്ഥ അച്ഛനായ സിദ്ധാര്‍ത്ഥിനെ വിളിച്ചിരുന്നില്ല. ശീതളിന്‍റെ അച്ഛച്ഛനായ ശിവദാസ മേനോനാണ് വിവാഹം നടത്താനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. തന്റെ വഴിതെറ്റിയ മകനായ സിദ്ധാര്‍ത്ഥിനെ ഇതിലൊന്നും ഇടപെടുത്തേണ്ട എന്നാണ് ശിവദാസന്റെ തീരുമാനവും. തന്റെ ആവശ്യം വരുമ്പോള്‍ എല്ലാവരും കാല് പിടിച്ച് കൊണ്ടുപോകും എന്നാണ് സിദ്ധാര്‍ത്ഥ് കരുതിയിരിക്കുന്നത്. എന്നാല്‍ വീണ്ടും വീണ്ടും സിദ്ധാര്‍ത്ഥ് തഴയപ്പെടുകയാണ്.

ചെക്കന്‍വീട് കാണാന്‍ പോകുന്നവരുടെ വണ്ടിയിലേക്ക് സിദ്ധു ക്ഷണിക്കപ്പെടാതെ ഓടിക്കയറിയതും, എന്നാല്‍ വഴിയില്‍ വച്ച് ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നു എന്നുപറഞ്ഞ് പോലീസ് പിടിച്ചതുമെല്ലാം കഴിഞ്ഞ എപ്പിസോഡിലെ പ്രധാന പ്രതിപാദ്യമായിരുന്നു. എന്താണ് സിദ്ധാര്‍ത്ഥിന്റെ പെട്ടന്നുണ്ടായ മനംമാറ്റം എന്ന് വേദികയ്‌ക്കോ, മറ്റാര്‍ക്കുമോ മനസ്സാലായിരുന്നില്ല. പക്ഷെ, സന്തോഷത്തോടെ സിദ്ധു ശ്രമിക്കുന്നത് കല്ല്യാണം കുളമാക്കാന്‍ തന്നെയാണ്. അത് വേദികയ്ക്കും മനസ്സിലായിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞുകൊണ്ടും സിദ്ധാര്‍ത്ഥിനെ ആരും കല്ല്യാണ ഒരുക്കങ്ങള്‍ക്ക് വിളിക്കുന്നില്ലല്ലോ എന്ന് കളിയാക്കാനും വേദിക മറക്കുന്നില്ല.

വിവാഹം മുടക്കാനുള്ള തന്ത്രപ്പാടിലാണ് മയക്കുമരുന്ന് സംഘം. ഈ സംഘത്തോടൊപ്പമാണ് സച്ചിനെ പണ്ട് അറസ്റ്റ് ചെയ്തതെങ്കിലും, അതൊരു കെട്ടിച്ചമച്ച കേസ് എന്ന തരത്തില്‍ സച്ചിന്‍ പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന സംഘത്തിന് സച്ചിന്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നതും, വിവാഹം കഴിയാന്‍ പോകുന്നതുമൊന്നും ഇഷ്ടമാകുന്നില്ല. അതാണ് അവര്‍ കല്ല്യാണം മുടക്കാനുള്ള കാരണം. ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെത്തുന്ന ശീതളിനേയും മറ്റും കണ്ട് പിന്നാലെ വരുന്ന, സംഘത്തിലെ ഒരുവന്‍ ശീതളിനെ നന്നായി ഭീഷണിപ്പെടുത്തുന്നുണ്ട്. 

വീണ്ടും സച്ചിനെ മയക്കുമരുന്ന് ഇടപാടിലേക്ക് ഇറക്കണമെന്നും, സച്ചിന്‍ പണിയെടുക്കുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഇടപാട് മുന്നോട്ട് കൊണ്ടുപോകണം എന്നെല്ലാമാണ് സംഘത്തിന്റെ പുതിയ ആവശ്യം. സുമിത്രയോട് കാര്യങ്ങള്‍ പറയരുതെന്ന് സച്ചിന്‍ പറഞ്ഞതുകാരണം, ആരോടും ഒന്നും പറയാന്‍ കഴിയാത്ത വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ശീതള്‍. എന്നാല്‍ എന്തെല്ലാമോ അടിവലികള്‍ നടക്കുന്നുണ്ടെന്നുള്ള സൂചനകള്‍ സുമിത്രയ്ക്ക് കിട്ടുന്നുമുണ്ട്. എന്താണ് വരും ദിവസങ്ങളില്‍ സംഭവിക്കുക എന്നത് കാത്തിരുന്നുതന്നെ കാണണം.

'കുടുംബവിളക്ക് ആണ് എല്ലാം'; മനസ് തുറന്ന് ആനന്ദ് നാരായണന്‍

സച്ചിന്‍ വീണ്ടും മയക്കുമരുന്ന് കൂട്ടുകെട്ടിലേക്കോ : കുടുംബവിളക്ക് റിവ്യു

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!