Aanaparambile WorldCup Song | 'ദര്‍ശനാ' സോംഗിനു ശേഷം ഹിഷാം അബ്‍ദുള്‍ വഹാബ്; വീഡിയോ ഗാനം

Published : Nov 04, 2021, 10:26 PM IST
Aanaparambile WorldCup Song | 'ദര്‍ശനാ' സോംഗിനു ശേഷം ഹിഷാം അബ്‍ദുള്‍ വഹാബ്; വീഡിയോ ഗാനം

Synopsis

ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കാന്‍ വീണ്ടും ഹിഷാം അബ്‍ദുള്‍ വഹാബ്  

മലയാള സിനിമാഗാന രംഗത്ത് സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റ് ആയ ഗാനമാണ് 'ഹൃദയ'ത്തിലെ (Hridayam) 'ദര്‍ശനാ' എന്ന ഗാനം (Darshana Song). ഹിഷാം അബ്‍ദുള്‍ വഹാബ് (Hesham Abdul Wahab) ആയിരുന്നു ഗാനത്തിന് സംഗീതം പകര്‍ന്നതും ആലാപനവും. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇപ്പോഴും തുടരുന്ന ആ ഗാനത്തിനു ശേഷം ഇപ്പോഴിതാ ഹിഷാമിന്‍റേതായി മറ്റൊരു പാട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. ആന്‍റണി വര്‍ഗീസിനെ (Antony Varghese) നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന 'ആനപ്പറമ്പിലെ വേള്‍ഡ്‍ കപ്പ്' (Aanaparambile WorldCup) എന്ന ചിത്രത്തിനുവേണ്ടിയുള്ളതാണ് ഈ ഗാനം.

'മുഹബ്ബത്തിന്‍ ഇഷലുകള്‍' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ ഷക്കീല അബ്‍ദുള്‍ വഹാബിന്‍റേതാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഹിഷാം തന്നെ. ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്ബോള്‍ പശ്ചാത്തലമാക്കുന്ന ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രമെന്ന തോന്നലുളവാക്കുന്നതായിരുന്നു നേരത്തെ പുറത്തെത്തിയ ടീസര്‍.

ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലമായി കടന്നുവരുന്നത്. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവര്‍ നിര്‍മ്മാണം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്