സിബി മലയിലിന്‍റെ തിരിച്ചുവരവിൽ ആസിഫ് അലി; 'കൊത്തി'ലെ മനോഹര മെലഡി എത്തി

Published : Sep 14, 2022, 06:19 PM IST
സിബി മലയിലിന്‍റെ തിരിച്ചുവരവിൽ ആസിഫ് അലി; 'കൊത്തി'ലെ മനോഹര മെലഡി എത്തി

Synopsis

കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്.

സിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമായി സിബി മലയില്‍ സംവിധാനം ചെയ്‍ത 'കൊത്ത്' എന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. 'തേൻ തുള്ളി പോലെ' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് കെ കെ നിഷാദ്, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ്. 

സെപ്റ്റംബര്‍ 16 ആണ് കൊത്ത് തിയറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം ഒരാഴ്ച മുൻപ് തിയറ്ററിൽ എത്തിക്കുകയാണ് അണിയറ പ്രവർത്തകർ. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന സിബി മലയിൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. 2015ല്‍ റിലീസ് ചെയ്ത 'സൈഗാള്‍ പാടുകയാണ്'  ആണ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം. 

കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്. നിഖില വിമല്‍ ആണ് നായിക. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

'മാറിടത്തിനും മീശക്കും കരം കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണുനിറഞ്ഞ കാണികൾ'

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്