മൂന്നാം നാൾ 'വാലിബൻ വരാർ'; ട്രെന്റിങ്ങിൽ ഇടംനേടാൻ ​ഗാനങ്ങൾ, ആൽബം എത്തി

Published : Jan 22, 2024, 12:18 PM ISTUpdated : Jan 22, 2024, 12:34 PM IST
മൂന്നാം നാൾ 'വാലിബൻ വരാർ'; ട്രെന്റിങ്ങിൽ ഇടംനേടാൻ ​ഗാനങ്ങൾ, ആൽബം എത്തി

Synopsis

ജനുവരി 25ന് ചിത്രം തിയറ്ററിലെത്തും. 

'ലൈക്കോട്ടൈ വാലിബന്റെ' ആൽബം പുറത്തിറങ്ങി. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ആൽബം. മൊത്തം എട്ട് പാട്ടുകൾ ലിസ്റ്റിലുണ്ട്. സരി​ഗമപ മലയാളത്തിൽ പാട്ടുകൾ ആരാധകർക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ​ഗാനവും ഇക്കൂട്ടത്തിലുണ്ട്. 

'പുന്നാര കാട്ടിലെ പൂവനത്തിൽ..' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരൺമയിയും ചേർന്നാണ്. 
പ്രശാന്ത് പിള്ളയും പി എസ് റഫീഖും സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹൻലാൽ ആലപിച്ച റാക്കും ഓഡിയോയിൽ ഉണ്ട്. 'മദഭര മിഴിയോരം..' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്.

'ഏഴിമല കോട്ടയിലെ..' എന്ന ​ഗാനവും ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. ഈ ​ഗാനത്തിന് വൻ അഭിപ്രായം ആണ് ലഭിക്കുന്നത്. മോഹൻലാൽ പറഞ്ഞപോലെ വാലിബൻ ഒരു നാടോടി കഥ പോലെ അല്ലെങ്കിൽ മുത്തശ്ശി കഥ പോലെയുള്ള സിനിമയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന പാട്ടാണിത് എന്നാണ് ഏവരും പറയുന്നത്. 

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലേത് പോലെ ഓവർസീസിലും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് വാലിബന് ഉള്ളത്. ആദ്യ വാരം തന്നെ 175ൽ പരം സ്‌ക്രീനുകളിൽ ഇവിടങ്ങളില്‍ റിലീസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.  

'അവന് റൊമ്പ കാർ പൈത്യം'; പുത്തൻ ബിഎംഡബ്യൂ സ്വന്തമാക്കി വിജയ്, വില കേട്ടാൽ ഞെട്ടും

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്