പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ച 'അൻപേ..'; തുടരും വീഡിയോ സോം​ഗ് എത്തി

Published : May 23, 2025, 07:52 AM ISTUpdated : May 23, 2025, 08:03 AM IST
പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ച 'അൻപേ..'; തുടരും വീഡിയോ സോം​ഗ് എത്തി

Synopsis

ഗോവിന്ദ് വസന്തയാണ് ആലാപനം. 

ടുത്ത കാലത്ത് മലയാള സിനിമാസ്വാദകർക്ക് വൻ ദൃശ്യവിസ്മയം സമ്മാനിച്ച തുടരുമിലെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. തിയറ്ററുകളിൽ ഒന്നാകെ നിശബ്ദമാക്കിയ, പ്രേക്ഷക കണ്ണിനെ ഈറനണിയിച്ച അൻപേ.. എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ജേക്സ് ബിജോയ് സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. മണി അമുദവൻ ആണ് വരികൾ എഴുതിയത്. 

 

പതിനഞ്ച് വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയിരുന്നു. പിന്നാലെ കേരളത്തില്‍ മാത്രം 100 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. 

മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ്. 

അതേസമയം, മോഹന്‍ലാലിന്‍റെ വൃഷഭയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം 2025 ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ