സാംബ താളം ബ്രസീൽ..; 'ഷക്കീറയുടെ പാട്ടിനേക്കാൾ നല്ലത് ഇത്', ലോകകപ്പിനിടെ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ​ഗാനം

Published : Jun 11, 2026, 05:12 PM IST
Mohanlal

Synopsis

മൂന്ന് വർഷം മുൻപ് ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് മോഹൻലാൽ പാടി അഭിനയിച്ച ഫുട്ബോൾ ഗാനം വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ഗാനത്തിലെ മോഹൻലാലിൻ്റെ ഊർജ്ജസ്വലമായ പ്രകടനത്തെ ആരാധകർ പ്രശംസിക്കുകയാണ്.

ങ്ങനെ വീണ്ടുമൊരു ലോകകപ്പ് ആവേശം കൊടിയേറി കഴിഞ്ഞു. ഇന്ന് രാത്രി 12.30തോടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശനാളുകൾക്ക് തുടക്കമാകും. ഓരോ ടീമിന്റെയും ആരാധകർ ഇതിനകം തന്നെ ആഘോഷം തുടങ്ങി കഴിഞ്ഞു. എല്ലാതവണത്തേയും പോലെ ഷക്കീറയുടെ വേൾഡ് കപ്പ് ​ഗാനവും ശ്രദ്ധനേടി കഴിഞ്ഞു. തതവസരത്തിൽ മോഹൻലാലിന്റെ ഫുട്ബോൾ ​ഗാനം വീണ്ടും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് മൂന്ന് വർഷം മുൻപ് റിലീസ് ചെയ്ത ​ഗാനമാണിത്.

മോഹന്‍ലാല്‍ പാടി അഭിനയിച്ച ഗാനത്തിന്റെ ദൃശ്യഭാഷ നല്‍കിയത് ടി കെ രാജീവ് കുമാര്‍ ആയിരുന്നു. മലയാളത്തിലുള്ള ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സബ് ടൈറ്റിലുകളും ഉണ്ടായിരുന്നു. ​ഗാനത്തിന്റെ വരികളെക്കാൾ മലയാളികളെ ആകർഷിച്ചത് മോഹൻലാലിന്റെ എനർജിയായിരുന്നു. ഫുട്ബോൾ ആവേശം നിറഞ്ഞു നിൽക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടത്തെ പുകഴ്ത്തി പലരും രം​ഗത്ത് എത്തിയിരുന്നു. 66 വയസിലും എനർജി സമ്മതിക്കാതെ വയ്യെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തത്.

'ഷക്കീറയുടെ പാട്ടിനേക്കാൾ നല്ലത് ഇത്' എന്ന് പറഞ്ഞാലും ​ഗാനം വീണ്ടും സോഷ്യലിടത്ത് നിറയുന്നത്. പിന്നാലെ നിരവധിപേർ കമന്റുകളുമായി രം​ഗത്ത് എത്തി. വരികൾക്കിടയിൽ ബ്രസീലിനെ പറ്റി പറയുമ്പോൾ 'സാമ്പാർ താളം' എന്നാണ് പലരും കേട്ടത്. എന്നാൽ അത് സാംബ താളം എന്ന് തിരുത്തി കമന്റ് ചെയ്യുന്നവരും ധാരാളമാണ്. ഹിഷാം അബ്ദുൾ വാഹബ് ആണ് ​ഗാനത്തിന് സം​ഗീതം ഒരുക്കിയത്. വരികൾ എഴുതിയത് കൃഷ്ണദാസ് പങ്കി ആണ്. അതേസമയം 48 ടീമുകളാണ് വേൾഡ് കപ്പിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങൾ നടക്കും.48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ജൂലൈ 19-ന് ന്യൂയോർക്കിൽ ആണ് ഫിനാലെ നടക്കുക.

PREV
Read more Articles on
click me!

Recommended Stories

മിസ്റ്ററി ഹൊറര്‍ കോമഡി ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'; ആദ്യ ഗാനം എത്തി
'കുടമൺ പോറ്റിക്കൊരു ആഗ്രഹം, തൻ്റെ കാലം കഴിഞ്ഞേ ആ എരണം കെട്ടവന്മാരെ സ്കൂളിൻ്റെ പടി കയറ്റൂ, പക്ഷേ..'; എൻ പ്രശാന്തിനെ കുറിച്ച് ജി വേണു​ഗോപാൽ