Don Movie : ഫുൾപവറിൽ ശിവകാർത്തികേയൻ; ചിന്ന ദളപതിയോന്ന് ആരാധകർ, 'ഡോൺ' പ്രമോ

Published : May 12, 2022, 01:00 PM ISTUpdated : May 12, 2022, 01:03 PM IST
Don Movie : ഫുൾപവറിൽ ശിവകാർത്തികേയൻ; ചിന്ന ദളപതിയോന്ന് ആരാധകർ, 'ഡോൺ' പ്രമോ

Synopsis

കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നാണ്. 

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്‍ത ഡോക്ടറിന്‍റെ വിജയത്തിനു ശേഷം ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) നായകനാകുന്ന ചിത്രമാണ് 'ഡോണ്‍' (Don). നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എസ്കെ ആരാധകരും. ഇപ്പോഴിതാ ചിത്രത്തിലെ ​ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.  

'ജലബുലജംഗു' എന്ന് തുടങ്ങുന്ന ഗാനം സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. ചിന്ന ദളപതിയാണോ എന്നാണ് എസ്കെ കുറിച്ച് ആരാധകർ ചോദിക്കുന്നത്. എന്തായാലും മികച്ചൊരു എന്റർടെയ്ൻമെന്റ് ആയിരിക്കും ചിത്രമെന്ന് ഉറപ്പാണ്. മെയ് 13ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നാണ്. ഡോക്ടറിലും നായികയായിരുന്ന പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ഈ ചിത്രത്തിലും നായിക. സംവിധായകന്‍ ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച പരിചയവുമായാണ് സിബി ചക്രവര്‍ത്തി ആദ്യചിത്രം ഒരുക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. 

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‍കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, ഗൗതം മേനോന്‍, ശിവാംഗി, ആര്‍ ജെ വിജയ്, മുനീഷ്‍കാന്ത്, ബാല ശരവണന്‍, കാളി വെങ്കട് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം കെ എം ഭാസ്‍കരന്‍. സിനിമയുടെ ചിത്രീകരണത്തിനൊപ്പം ഡബ്ബിംഗും പുരോഗമിക്കുന്നുണ്ടായിരുന്നു. ആയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഏറെ വൈകാതെ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. 

ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ ? എങ്കിൽ പൃഥ്വിരാജിന്റെ 'കാളിയനി'ൽ അവസരം

റുമിയിലെ കേളു നായനാര്‍ക്ക് ശേഷം ചരിത്ര പുരുഷനാകാന്‍ വീണ്ടും പൃഥ്വിരാജ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യാണ്(Kaaliyan) പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ശ്രദ്ധനേടുകയാണ്. പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നതിന് കാസ്റ്റിം​ഗ് കാൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ ? എങ്കിൽ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാ​ഗമാകാം എന്നാണ് പോസ്റ്ററിൽ അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവർക്ക് മെയ് 19നും തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മെയ് 20നുമാണ് ഒഡിഷൻ. കൊച്ചി വൈഎംസിഎ ഹാളിൽ വച്ചാകും ഒഡിഷനെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ.

PREV
Read more Articles on
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി