Ajagajantharam video song : ഉത്സവത്തിന് തിരിതെളിയിക്കാൻ അജഗജാന്തരം ; ആവേശമായി പൂരപ്പാട്ട്

Published : Dec 21, 2021, 09:58 AM IST
Ajagajantharam video song : ഉത്സവത്തിന് തിരിതെളിയിക്കാൻ അജഗജാന്തരം ; ആവേശമായി പൂരപ്പാട്ട്

Synopsis

 സുധീഷ് മരുതലം പാട്ടിനു വരികൾ കുറിച്ചു സംഗീതം പകർന്നിരിക്കുന്നു

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും(tinu pappachan) ആന്‍റണി വര്‍ഗീസും(antony varghese) ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം (Ajagajantharam Movie). ചിത്രത്തിലെ പൂരപ്പാട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മേളവും വെടിക്കെട്ടും ആനയും ദീപാലങ്കാരവും നിറഞ്ഞ കളർഫുൾ ഫ്രെയ്മുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. ഡിസംബർ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന പാട്ട് മത്തായി സുനില്‍ ആണ് ആലപിച്ചിരിക്കുന്നത്. സുധീഷ് മരുതലം പാട്ടിനു വരികൾ കുറിച്ചു സംഗീതം പകർന്നിരിക്കുന്നു.

ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, 
 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്