റൊമാന്‍റിക് ഹീറോ ആയി അജു വര്‍ഗീസ്; 'ആമോസ് അലക്സാണ്ടറി'ലെ ഗാനമെത്തി

Published : Sep 27, 2025, 07:46 PM IST
Amoz Alexander malayalam movie video song aju varghese

Synopsis

അജയ് ഷാജി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രമായ ആമോസ് അലക്സാണ്ടറിലെ 'കനിമൊഴിയേ' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടര്‍ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. കനിമൊഴിയേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോ പോള്‍ ആണ്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസും പുതുമുഖം താര അമല ജോസഫുമാണ് ഈ വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജു വർഗീസിൻ്റെ ക്യൂട്ടായ ഒരു പ്രണയമാണ് ഈ ഗാന രംഗത്തിൽ കൂടി അവതരിപ്പിക്കുന്നത്.

അഭിനയ രംഗത്ത് ഇത്രയും കാലമായിട്ടും ഇത്തരത്തിൽ ഒരു പ്രണയ രംഗത്തിൽ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്. ഒരു മാധ്യമ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അയാളുടെ പ്രൊഫഷനിടയിൽ കടന്നുവരുന്ന ഒരു പ്രണയം. ഈ പ്രണയത്തിന് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഉണ്ടാകുന്നിടത്താണ് ഈ ചിത്രത്തിന് പ്രസക്തി വർദ്ധിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്സാണ്ഡർ. ഈ കഥാപാത്രത്തിലൂടെ ജാഫർ ഇടുക്കിയുടെ ഗ്രാഫും ഏറെ ഉയർത്തുമെന്നതിൽ സംശയമില്ലെന്നും പിന്നണിക്കാര്‍ പറയുന്നു. 

കലാഭവൻ ഷാജോൺ, ഡയാന ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. രചന അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം മിനി ബോയ്, ഛായാഗ്രഹണം പ്രമോദ് കെ പിള്ള, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം കോയാസ്, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ അരുൺ കുമാർ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുഹമ്മദ് പി സി. തൊടുപുഴയിലും പരിസരങ്ങളിലും രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലുമായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അനിൽ വന്ദന.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി
വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ