Jawan Movie : എ. ആർ. റഹ്മാനല്ല, അനിരുദ്ധ് ; ഷാരൂഖ് ഖാന്റെ 'ജവാന് ' സം​ഗീതമൊരുക്കാൻ താരം

Published : Jun 03, 2022, 05:53 PM ISTUpdated : Jun 03, 2022, 05:57 PM IST
 Jawan Movie : എ. ആർ. റഹ്മാനല്ല, അനിരുദ്ധ് ; ഷാരൂഖ് ഖാന്റെ 'ജവാന് ' സം​ഗീതമൊരുക്കാൻ താരം

Synopsis

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാൻ(Shah Rukh Khan) നായകനായി എത്തുന്ന 'ജവാൻ'. ആറ്റ്ലിയുടെ (Atlee)  സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോ​ഗിക ടൈറ്റിൽ പ്രഖ്യാപനം ഇന്നാണ് നടന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആകും സം​ഗീതം ഒരുക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. അനിരുദ്ധ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

'സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ബാദ്ഷാക്ക് വേണ്ടി സംഗീതം ഒരുക്കുകയാണ്. അറ്റ്‌ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും' എന്നാണ് അനിരുദ്ധ് ട്വീറ്റ് ചെയ്തത്. ഷാരൂഖ് ഖാനെയും അറ്റ്‌ലിയെയും ടാഗ് ചെയ്തിട്ടുമുണ്ട്. എ ആര്‍ റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അനിരുദ്ധ് രം​ഗത്തെത്തിയിരിക്കുന്നത്. 

Jawan Movie : ഇതാ ആറ്റ്ലി ചിത്രത്തിലെ ഷാരൂഖ് ഖാന്‍; 'ജവാന്‍' ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് വീഡിയോ

നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. 

അതേസമയം, ജവാനിൽ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെയും ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നു. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡിൽ എത്താനും സാധ്യതയേറെയാണ്.  സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.

ഇതിനിടയില്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്