അനൂപ് മേനോൻ ചിത്രം 'ചിര'ത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു

Published : Oct 22, 2026, 12:24 PM IST
Chiram

Synopsis

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ചിരം' എന്ന സിനിമയിലെ 'ആ മലയ്ക്കപ്പുറം' എന്ന പുതിയ ഗാനം റിലീസ് ചെയ്തു. എം ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ചിരം' എന്ന സിനിമയിലെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ആ മലയ്ക്കപ്പുറം..' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. കെ രാജ​ഗോപാൽ എഴുതിയ ​ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാൽ, ഡോ. ബിനീത എന്നിവർ ചേർന്നാണ്.

ഒക്ടോബർ 9ന് റിലീസ് ചെയ്ത ചിരം, സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ സുധീർ എന്നിവരാണ്. 'ബാവുൾ- സംഗീതവും ജീവിതവും' എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവ്വകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു. ബാവുൾ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ, തിരക്കഥ കെ രാജഗോപാൽ, സിന്ധു പരടയിൽ, ക്യാമറ ആനന്ദ് ബാലകൃഷ്ണൻ, എഡിറ്റർ സി വി സജയൻ, ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ, സംഗീതം എം ജയചന്ദ്രൻ, ഗിരീഷ് നാരായൺ, ബിജിഎം ഗിരീഷ് നാരായണൻ, മേക്കപ്പ് പ്രദീപ് രംഗൻ. ആർട്ട് ബിനോയ് തലകുളത്തൂർ, കോസ്റ്റ്യൂം പ്രദീപ് കാടക്കാശ്ശേരി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ നിജില്‍ ദിവാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര, കളറിസ്റ്റ് ലിജു പ്രഭാകർ, കോറിയോഗ്രഫി അയ്യപ്പദാസ്, പ്രൊജക്ട് കോഡിനേറ്റേഴ്സ് കെ ജെ വിനയൻ, ഗോപിനാഥ് മുറിയാട്, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻ. വിതരണം ചെയ്യുന്നത് സത്യജിത് ഫിലിംസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി.

PREV
Read more Articles on
click me!

Recommended Stories

മമ്മൂട്ടി- ധനുഷ് ചിത്രം 'ഓമി'ലെ രണ്ടാം ​ഗാനത്തിന്റെ ബിടിഎസ് പുറത്തുവിട്ടു
യഷ് നിറഞ്ഞാടിയ 'രാമായണ'യിലെ രാവണ താണ്ഡവം മലയാളം പതിപ്പ് പുറത്ത്