യുവത്വത്തിൻ്റെ ആഘോഷമായി ‘മെൽകൗ പോണ്ടിച്ചേരി’യിലെ ആദ്യ ഗാനം ‘മല്ലിക മേനക’ പുറത്ത്

Published : Nov 07, 2026, 10:54 AM IST
Melcow Pondicherry

Synopsis

അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ അഭിനയിച്ച് നിഖിൽ മോഹൻ സംവിധാനം ചെയ്യുന്ന 'മെൽകൗ പോണ്ടിച്ചേരി'യിലെ 'മല്ലിക മേനക' എന്ന ഗാനം പുറത്തിറങ്ങി. സൗഹൃദയാത്രയുടെ കഥ പറയുന്ന ചിത്രം നവംബർ 13-ന് തിയേറ്ററുകളിലെത്തും.

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’യിലെ ആദ്യ ഗാനം ‘മല്ലിക മേനക’ പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ചേർന്ന ഗാനം ചടുലമായ താളവും ആഘോഷത്തിന്റെ മൂഡും നിറഞ്ഞ ഫീലാണ് സമ്മാനിക്കുന്നത്.

നൃത്തവും ആഘോഷവും രസകരമായ വൈബും ഒത്തുചേരുന്ന രീതിയിലാണ് ‘മല്ലിക മേനക’ ഒരുക്കിയിരിക്കുന്നത്. ബെന്നി ദയാലിന്റെ ഊർജസ്വലമായ ആലാപനത്തിനൊപ്പം എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ഗാനത്തിന് വേറിട്ടൊരു സ്വഭാവം നൽകുന്നു. സിനിമയുടെ യുവത്വം നിറഞ്ഞ ആഘോഷാന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നതാണ് ഈ ആദ്യ ഗാനം.

നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 13ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ജോബി ജോർജിൻ്റെ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

കേരളത്തിൽ നിന്നുള്ള ഒരു സംഘം സുഹൃത്തുക്കൾ പോണ്ടിച്ചേരിയിലേക്ക് നടത്തുന്ന യാത്രയും അവിടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സൗഹൃദവും ആഘോഷവും അപ്രതീക്ഷിത സംഭവങ്ങളും ചേർന്നൊരു ഫൺ റൈഡായാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ എന്നിവരുടെ കൂട്ടുകെട്ടിനൊപ്പം തമിഴ് ഹാസ്യ താരം മൊട്ട രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് ചിത്രത്തിലെ നായിക. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മയും, ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സനൂപ് തൈക്കുടവും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ദി പ്ലോട്ട് പിക്ചേഴ്സിനാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം. ചിത്രത്തിന്റെ മ്യൂസിക് അവകാശം സാരേഗാമ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഗാനമായ ‘മല്ലിക മേനക’ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ മറ്റു ഗാനങ്ങൾക്കായുള്ള കാത്തിരിപ്പും ആരംഭിച്ചിരിക്കുകയാണ്. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്, ആർട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - ശ്വേതിൻ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, സ്റ്റിൽസ് - രാംനാഥ് മാഥൂർ, ഡിസൈൻസ് - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ - ശബരി.

PREV
Read more Articles on
click me!

Recommended Stories

'ഹരിവരാസന'ത്തിന്റെ സംഗീതയാത്രയിൽ നന്ദഗോവിന്ദം ഭജൻസും; മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന്
ദുരൂഹതകളും ആക്ഷനും നിറഞ്ഞ 'ബാൻഡ് ഓഫ് ബ്രദേഴ്‌സി'ന്റെ ലിറിക്കൽ വിഡിയോ എത്തി