
നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന 'മെമ്പര്‍ രമേശൻ 9-ാം വാര്‍ഡി'ലെ 'അലരേ നീ എന്നിലെ' എന്ന ഗാനം പുറത്തിറങ്ങി. അർജ്ജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ ഗായത്രി അശോകാണ് നായിക. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ്.
പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മയുടെ വരികൾ എഴുതിയ ഗാനത്തിന് കൈലാസ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബോബൻ & മോളി എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.