‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ’ പാട്ടിനൊപ്പം താളം പിടിച്ച് അഹാന; ക്യൂട്ടെന്ന് ആരാധകർ, വീഡിയോ

Web Desk   | Asianet News
Published : Jun 06, 2021, 08:55 PM IST
‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ’ പാട്ടിനൊപ്പം താളം പിടിച്ച് അഹാന; ക്യൂട്ടെന്ന് ആരാധകർ, വീഡിയോ

Synopsis

നിരവധി പേരുടെ പ്രിയ പാട്ടുകളിലൊന്നാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ഈ ​ഗാനം. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇടയ്ക്ക് തന്റെ പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, യുകുലെലെ (ukulele) എന്ന സംഗീതോപകരണം വായിച്ച് പാടുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

‘കൈതപ്പൂവിൽ കന്നിക്കുറുമ്പിൽ’ എന്ന ഗാനമാണ് അഹാന പാടിയിരിക്കുന്നത്. ‘ഒരു പാട്ടുപാടാൻ ശ്രമിക്കുന്നു. യുകുലെലെ ഉപയോഗിച്ചു എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്’ എന്ന കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരുടെ പ്രിയ പാട്ടുകളിലൊന്നാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ഈ ​ഗാനം. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ മോഹൻലാലും കെ.എസ് ചിത്രയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി