മാസായി 'തല'; വലിമൈ ലിറിക്സ് വീഡിയോ പുറത്ത്, ആവേശത്തിൽ അജിത്ത് ആരാധകർ

Web Desk   | Asianet News
Published : Aug 03, 2021, 09:11 AM ISTUpdated : Aug 03, 2021, 09:14 AM IST
മാസായി 'തല'; വലിമൈ ലിറിക്സ് വീഡിയോ പുറത്ത്, ആവേശത്തിൽ അജിത്ത് ആരാധകർ

Synopsis

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന 'വലിമൈ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും സ്റ്റില്ലുകൾക്കും ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

'നാങ്ക വേറെ മാരി' എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നത് വിഘ്നേശ് ശിവനാണ്. യുവ ശങ്കർ രാജയും അനുരാഗ്​ കുൽക്കർണിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. യുവ ശങ്കർ രാജ തന്നെയാണ് സം​ഗീതം നൽകിയിരിക്കുന്നത്. ലിറിക്സ് വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളളി‍ൽ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീഡിയോയിലുള്ള അജിത്തിന്റെ മാസ് ലുക്ക് ഏവരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അവകാശമുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക്
വാലന്റൈൻ ദിനത്തിൽ സ്പോട്ടിഫൈയിൽ തകർപ്പൻ 'ഫാൻ വാർ'; 'ആർമി' ആണോ 'സ്റ്റേ' ആണോ യഥാർത്ഥ ബോസ്?