ഗിറ്റാറിൽ ദേശീയ​ഗാനം വായിച്ച് ഷമ്മി തിലകൻ; ഇങ്ങനൊരു കഴിവ് ഉണ്ടായിരുന്നോന്ന് സോഷ്യൽമീഡിയ

Web Desk   | Asianet News
Published : Aug 16, 2021, 08:36 AM ISTUpdated : Aug 16, 2021, 08:38 AM IST
ഗിറ്റാറിൽ ദേശീയ​ഗാനം വായിച്ച് ഷമ്മി തിലകൻ; ഇങ്ങനൊരു കഴിവ് ഉണ്ടായിരുന്നോന്ന് സോഷ്യൽമീഡിയ

Synopsis

താരത്തിന്റെ ​ഗിറ്റാർ കവർ സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. 

ലയാളിയുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ. അഭിനയത്തിലും ഡബ്ബിങ്ങിലും ഒരേപ്പോലെ കയ്യടി നേടാൻ താരത്തിന്  ഇതിനോടകം സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മറ്റൊരു കഴിവ് കൂടി പ്രേക്ഷകരെ അറിയിക്കുകയാണ് ഷമ്മി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയഗാനം ഗിറ്റാറിൽ വായിച്ചിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഗിറ്റാർ കവർ പങ്കുവെച്ചത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. 'ഗിറ്റാർ വായിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്.. ബട്ട്‌ ഐ ക്യാൻ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ ​ഗിറ്റാർ കവർ സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. 

ഇരകൾ എന്ന സിനിമയിലൂടെയാണ് ഷമ്മി തിലകൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയാണ് ഷമ്മിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്