തമന്നയുടെ ഹിന്ദി ചിത്രം; 'ബബ്ലി ബൗണ്‍സര്‍' വീഡിയോ ഗാനം

By Web TeamFirst Published Sep 13, 2022, 4:15 PM IST
Highlights

അഞ്ച് വര്‍ഷത്തിനു ശേഷമുള്ള മധുര്‍ ഭണ്ഡാര്‍ക്കര്‍ ചിത്രം

തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബബ്ലി ബൗണ്‍സറിലെ വീഡിയോ ഗാനം പുറത്തെത്തി. മാഡ് ബന്കേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. സംഗീതം തനിഷ്ക് ബാഗ്ചി. അസീസ് കൌറും റോമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കൊപ്പം അമിത് ജോഷി, ആരാധന ദേബ്‍നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് ജയിന്‍, അമൃത പാണ്ഡേ എന്നിവരാണ് നിര്‍മ്മാണം. സ്റ്റാര്‍ സ്റ്റുഡിയോസ്, ജംഗ്ലി പിക്ചേഴ്സ് എന്നിവയാണ് ബാനറുകള്‍. അഭിഷേക് ബജാജ്, സഹില്‍ വാഹിദ്, സാനന്ദ് വര്‍മ്മ, സൌരഭ് ശുക്ല, സബ്യസാചി ചക്രവര്‍ത്തി, കരണ്‍ സിംഗ് ഛബ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ഹിമ്മന്‍ ധമിജ, എഡിറ്റിംഗ് മനീഷ് പ്രധാന്‍, കരണ്‍ മല്‍ഹോത്രയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആണ് ചിത്രം. സെപ്റ്റംബര്‍ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ALSO READ : 'മനുഷ്യരില്‍ കൊലയാളികള്‍ ഉണ്ടെന്നുകരുതി മനുഷ്യവംശത്തെ മുഴുവന്‍ കൊന്നൊടുക്കുമോ'? തെരുവ് നായ വിഷയത്തില്‍ നടി മൃദുല മുരളി

ബോളിവുഡിലെ പ്രമുഖ സംവിധായകനായ മധുര്‍ ഭണ്ഡാര്‍ക്കര്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നതും പ്രത്യേകതയാണ്. ചാന്ദ്നി ബാര്‍, പേജ് 3, കോര്‍പ്പറേറ്റ്, ട്രാഫിക് സിഗ്നല്‍, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മധുര്‍. 2017ല്‍ പുറത്തിറങ്ങിയ ഇന്ദു സര്‍ക്കാര്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഇതിനു മുന്‍പ് പുറത്തെത്തിയ ചിത്രം. 

അതേസമയം തമന്നയുടേതായി ഹിന്ദിയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി പുറത്തെത്താനുണ്ട്. ബോലെ ചുഡിയാന്‍, പ്ലാന്‍ എ പ്ലാന്‍ ബി എന്നിവയാണ് അത്. തെലുങ്കിലും മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

click me!